‘ബിജെപിയിൽ ചേർന്നാൽ എല്ലാ കുറ്റങ്ങളും ഇല്ലാതാകും’; വടക്കന്‍റെ റ്റ്വീറ്റ് റ്റ്രെൻ‌ഡിം​ഗായി

By on

സോണിയ ​ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി, കോൺ​ഗ്രസ് ദേശീയ വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവ് റ്റോം വടക്കന്‍റെ ബിജെപി പ്രവേശമാണ് സമൂഹമാധ്യമങ്ങളിലെ പുത്തൻ ചർച്ച. റഫാൽ ഇടപാട് അടക്കം നിരവധി വിഷയങ്ങളിൽ ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ അതി ശക്തമായ വാദങ്ങൾ ഉയർത്തിയിരുന്ന വടക്കന്‍റെ പൊടുന്നനെയുള്ള ബിജെപി പ്രവേശത്തിന്‍റെ ഞെട്ടലിൽ രാഷ്ട്രീയ ലോകം നിൽക്കുമ്പോഴാണ് വടക്കന്‍റെ ഒരു റ്റ്വീറ്റ് കുത്തിപ്പൊക്കപ്പെട്ടത്.

”ബിജെപിയിൽ ചേർന്നാൽ എല്ലാ കുറ്റങ്ങളും മായ്ക്കപ്പെടും” എന്നാണ് കഴിഞ്ഞ ഫെബ്രുവരി 3 ന് റ്റോം വടക്കൻ റ്റ്വീറ്റ് ചെയ്തത്. ആ റ്റ്വീറ്റിന് മറുപടിയായി നിഖിൽ വാ​ഗ്ലേ എന്നയാൾ ”അതുകൊണ്ടായിരിക്കും താങ്കൾ ബിജെപിയിൽ ചേർന്നതെന്ന്” മറുപടി എഴുതിയതോടെയാണ് വടക്കന്റെ റ്റ്വീറ്റ് ഉയർന്ന് വന്നത്.


Read More Related Articles