ലൈംഗികാരോപണം; മൈക്കിൾ ജാക്സന്റെ പാട്ടുകൾ റേഡിയോ സ്റ്റേഷനുകൾ ഒഴിവാക്കി തുടങ്ങി

By on

റേഡിയോ സ്റ്റേഷനുകളിലെ പ്ലേ ലിസ്റ്റുകളിൽ നിന്നും മൈക്കിൾ ജാക്സന്റെ ഗാനങ്ങൾ പുറന്തള്ളപ്പെടുന്നു. എച് ബി ഓയിൽ സംപ്രേഷണം ചെയ്ത “ലീവീംഗ് നെവർലാന്റ് ” എന്ന ഡോക്യുമെൻററിയിൽ മൈക്കിൾ ജാക്സനിൽ നിന്നും ബാല്യത്തിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്ന രണ്ട് യുവാക്കളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കാനഡയിലെ പ്രധാന മൂന്ന് റേഡിയോ സ്റ്റേഷനുകൾ തങ്ങളുടെ പ്ലേ ലിസ്റ്റിൽ നിന്നും മൈക്കിൾ ജാക്സന്റെ ഗാനങ്ങൾ ഒഴിവാക്കിയതായി സ്ഥിരീകരിച്ചത്. ബോധപൂർവ്വം തങ്ങൾ ജാക്സന്റെ ഗാനങ്ങൾ ഒഴിവാക്കുകയാണെന്ന് സി കെ ഒ ഐ, റിഥം, ദി ബീറ്റ് എന്നീ റേഡിയോ സ്റ്റേഷൻ പ്രതിനിധികൾ കനേഡിയൻ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഔദ്ദ്യോഗിക സ്ഥിരീകരണം നൽകി.

“ശ്രോതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളാണ് തങ്ങൾ പ്ലേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഡോക്യുമെൻററിക്ക് ശേഷം ജാക്സന്റെ ഗാനങ്ങൾക്ക് വിമർശനങ്ങൾ ഉയർന്നിരുന്നതായും” റേഡിയോ സ്റ്റേഷൻ പ്രതിനിധി കനേഡിയൻ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂ സീലാൻറിലെ ഒരു റേഡിയോ സ്റ്റേഷനും ജാക്സന്റെ ഗാനങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ബാല്യകാലത്തിൽ മൈക്കിൾ ജാക്സനിൽ നിന്നും ലൈംഗീക പീഡനം നേരിടേണ്ടി വന്ന യുവാക്കളെ കുറിച്ചുള്ള ഡോക്യുമെൻററി സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഡോക്യുമെൻററിക്കെതിരെ മൈക്കിൾ ജാക്സന്റെ ആരാധകർ രംഗത്തെത്തിയിരുന്നു. മൈക്കിൾ ജാക്സന് അനുകൂലമായി #MJinnocent എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ ക്യാംപയിനിംഗും നടന്നിരുന്നു.


Read More Related Articles