ജലീൽ എന്‍റെ അനിയനാണ്, എന്തുകൊണ്ട് എന്നെ കാണാൻ അനുവദിക്കുന്നില്ല?- സി പി റഷീദ്

By on

വയനാട്ടിൽ പൊലീസ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാദത്തിൽ സംശയം ഉന്നയിച്ച് കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന സിപി ജലീലിന്‍റെ സദോഹരൻ സി പി റഷീദ്. ജലീലിന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് സി പി റഷീദ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചു. ജലീലിന്‍റെ ശരീരം കാണാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. ”കൊലപാതകത്തിൽ സംശയമുണ്ട് സഖാവ് .സി .പി ജലീൽ ആണെങ്കിൽ അദ്ദേഹം എന്‍റെ അനിയനാണ് .എന്ത് കൊണ്ട് ഡെഡ് ബോഡി എന്ന കാണാൻ അനുവദിക്കുന്നില്ല?” എന്ന് റഷീദ് പോസ്റ്റിൽ പറയുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടെയാണ് സിപി റഷീദ്.
ബുധനാഴ്ച രാത്രിയോടെയാണ് വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും സി പി ജലീൽ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ഭാഷ്യം. വൈത്തിരി ദേശീയപാതയ്ക്ക് സമീപം ഉള്ള ഉപവൻ എന്ന് റിസോർട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയെന്നും ഭക്ഷണവും പണവും ആവശ്യപ്പെട്ടെന്നും റിസോർട്ട് ഉടമകൾ അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും തുടർന്ന് മാവോയിസ്റ്റുകളും പൊലീസും തമ്മിൽ മണിക്കൂറുകളോളം വെടിവെയ്പ്പുണ്ടായെന്നുമാണ് പൊലീസ് ഭാഷ്യം. കമിഴ്ന്ന് കിടക്കുന്ന നിലിയിലുള്ള ചിത്രമാണ് സിപി ജലീലിന്റേതായി പ്രചരിക്കപ്പെടുന്നത്. വെടിവെയ്പിൽ പരിക്കേറ്റ മറ്റൊരു മാവോയിസ്റ്റ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നും വിവരങ്ങളുണ്ട്.


Read More Related Articles