രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്ത്രീപ്രവേശന വിരുദ്ധ സമര നേതാവ് രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. നിലയ്ക്കൽ നടന്ന സുപ്രീംകോടതി വിരുദ്ധ സമരത്തിൽ രാഹുൽ ഈശ്വറിന്റെയും സംഘപരിവാർ സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ വനിതാ മാധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കും എതിരെ നടത്തിയ ആക്രമണത്തിൻമേലാണ് രാഹുലിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നത്. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്ന രാഹുലിന്റെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.