ഒരു കുലസ്ത്രീ നാടകം; മലയാളത്തിൽ ആദ്യമായി എഫ്ബി ലൈവിൽ വിദ്യാർത്ഥിനിയുടെ ഏകാഭിനയ നാടകം

By on

മലയാളത്തിലാദ്യമായി ഫെയ്സ്ബുക് ലൈവിൽ‌ ഒരു നാടകം. ശബരിമല സ്ത്രീപ്രവേശന വിഷയം പ്രമേയമാക്കി മീര കൃഷ്ണൻ എന്ന വിദ്യാർത്ഥിനിയാണ് തത്സമയം നാടകം അവതരിപ്പിച്ചത്. ഒരു കുലസ്ത്രീ നാടകം അഥവാ പാടില്ല എന്ന ഏകാഭിനയ നാടകം അവതരിപ്പിച്ചത്. ചങ്ങനാശ്ശേരി എസ് ബി കോളജിലെ എം എ മലയാളം വിദ്യാർത്ഥിനിയായ മീരയാണ് സംവിധാനവും അഭിനയവും. എംഎ മലയാളം വിദ്യാർത്ഥിനിയായ രേഷ്മ, ബിഎഡ് വിദ്യാർത്ഥിനികളായ അമൃത, അനു എന്നിവരാണ് നാടകത്തിലെ അണിയറ പ്രവർത്തകർ.

”ഒരു ഹോസ്റ്റൽ മുറിയിൽ നിന്നു കൊണ്ട് പരിമിതമായിട്ടുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു നാടകത്തിലൂടെ ചെയ്തത്. ചില സംഭവങ്ങൾ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു”. മീര പറഞ്ഞു.

നാടക ക്യാംപുകളിലൊക്കെ പരിചയപ്പെട്ട നാടക സങ്കേതങ്ങളാണ് ലൈവ് നാടകം എന്ന ആശയത്തിന് പ്രചോദനമായത്. നിൽക്കുന്ന ഇടത്തെ തന്നെ വേദിയാക്കുക അവിടെ പ്രതികരിക്കുക എന്നതാണ് ലൈവ് നാടകത്തിലൂടെ ഉദ്ദേശിച്ചതെന്നും മീര കൃഷ്ണൻ കീബോഡ് ജേണലിനോട് പറഞ്ഞു.

meera krishnan

 

 

Category: ART | Comments: 0


Read More Related Articles