രാമക്ഷേത്ര നിർമ്മാണം; 92 ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി ആർഎസ്എസ്

By on

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി വരെ കാത്തിരിക്കാൻ ആവില്ലെന്നും വേണ്ടി വന്നാൽ 92 ആവർത്തിക്കുമെന്നും ആർഎസ്എസ് നേതൃത്വം പറഞ്ഞു. ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത് ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാവില്ലന്നും ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായും ജോഷി പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ട്, എന്നാൽ രാമക്ഷേത്ര വിഷയത്തില്‍ കോടതി പ്രത്യേക പരിഗണന നല്‍കണം. അനൂകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ. കോടതിയില്‍ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ തന്നെ കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

1992 ഡിസംബര്‍ ആറിനാണു ബാബരി മസ്ജിദ് അയോധ്യ രാമജന്മഭൂമി വിഷയം ഉന്നയിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തകര്‍ത്തത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് കൈക്കലാക്കുക എന്നതാണ് ഇക്കുറിയും സംഘപരിവാർ ലക്ഷ്യമിടുന്നത്.


Read More Related Articles