ശിവദാസന്‍റെ മരണം പൊലീസ് നടപടിക്കിടെ അല്ലെന്ന് മകൻ; മൊഴി പുറത്ത്

By on

ഇന്നലെ ളാഹയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയ  അയ്യപ്പ ഭക്തന്‍ ശിവദാസന്‍റെ മകന്‍റെ മൊഴി പുറത്ത്  . ശബരിമലയിൽ പൊലീസ് ലാത്തി ചാർജുണ്ടായ ദിവസങ്ങളിൽ ശിവദാസൻ മലയ്ക്ക് പോയിട്ടില്ലെന്നും പൊലീസ് നടപടികൾ അവസാനിച്ച ശേഷം ഒക്ടോബർ 18നാണ് അച്ഛൻ മലയ്ക്ക് പോയതെന്നും ശിവദാസന്റെ മകൻ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ പതിനേഴാം തീയതിയാണ്. പിറ്റേന്ന് ഒക്ടോബര്‍ 18നാണ് അച്ഛന്‍ ശബരിമലക്ക് പോയതെന്നും ഒക്ടോബര്‍ 19ന് രാവിലെ ഒരു തമിഴ്‌നാട് സ്വദേശിയുടെ മൊബൈലില്‍ നിന്നും ശിവദാസന്‍ വീട്ടില്‍ വിളിച്ച് അമ്മയോട് താന്‍ തൊഴുതിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചതായും ശിവദാസന്‍റെ മകൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തങ്ങൾ ആ നമ്പറില്‍ തിരിച്ചു വിളിച്ചതായും  തമിഴ് സംസാരിക്കുന്നയാളാണ് ഫോണ്‍ എടുത്തതെന്നും മൊഴിയില്‍ പറഞ്ഞു.

വസ്തുതകൾ ഇതാണെന്നിരിക്കെ ശിവദാസെ ബലിദാനിയായി ചിത്രീകരിക്കാനും മരണത്തെ വർഗീയവൽക്കരിച്ച് സർക്കാരിന് എതിരെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ബിജെപി നേതാക്കൾ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തുന്നത്. വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.


Read More Related Articles