ലുഖ്മാന് യുഎപിഎയും രാജ്യദ്രോഹവും ചുമത്തിയ നടപടി നിരുപാധികം പിന്‍വലിക്കുക, സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന

By on

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലുഖ്മാന്‍ പള്ളിക്കണ്ടിയെ പോസ്റ്റര്‍ പതിച്ചതിന് യുഎപിഎ ചുമത്തി തടവിലാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന. ലുഖ്മാനെതിരെ യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തിയ നടപടി നിരുപാധികം പിൻവലിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.

സുഹൃത്തെ,
വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റർ പതിച്ചതിന് സാമൂഹ്യപ്രവർത്തകനായ ലുഖ്മാനെതിരെ യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തിയ നടപടി അത്യന്തം അപലപനീയമാണ്.

വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടൽ കൊല സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല സുപ്രീം കോടതിയുടെ 2014ലെ പി യു സി എൽ കേസിൽ ഉണ്ടായ വിധിന്യായത്തിലെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് അന്വേഷണം നടത്താൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. സർക്കാർ ഈ ബാധ്യത നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ അവകാശമാണ്. ഈ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തുന്നത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. മാത്രവുമല്ല തുടർച്ചയായി ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറുകയും ആ കാര്യത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്.

കേരളം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹ്യബോധത്തിനും നിരക്കാത്ത നടപടിയാണിത്. ഇത്തരത്തിലുള്ള സമീപനം ജനാധിപത്യത്തിൻറെ കടക്കൽ കത്തി വയ്ക്കുന്നതാണ്. പോലീസിന് നാളെ ഏതൊരാളെയും ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമുള്ള കൊലപ്പെടുത്തുന്നതിനുമുള്ള ലൈസൻസ് നൽകുന്നതിന് തുല്യമാണ് ഈ നീതിനിഷേധം. ഇതിനെതിരെ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രതിഷേധിക്കുന്നവരെ യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തി തടവിൽ അടയ്ക്കുന്നതിലൂടെ വളരെ അപകടകരമായ ഒരു സന്ദേശമാണ് സർക്കാർ നൽകുന്നത്. ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ നടപടി ഉടനടി തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ലുഖ്മാനെതിരെ യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തിയ നടപടി നിരുപാധികം പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
എന്ന്

ബി.ആർ.പി ഭാസ്ക്കർ

സച്ചിദാനന്ദൻ

ടി.ടി ശ്രീകുമാർ

മീനാ കന്ദസാമി

ഗ്രോ വാസു

ജെ ദേവിക

നിഖില ഹെൻട്രി

പി.കെ. പോക്കർ

രേഖാ രാജ്

മൈത്രി പ്രസാദ്

അഡ്വ.പി.എ പൗരൻ

എം.എൻ രാവുണ്ണി

കെ .പി സേതുനാഥ്

അഡ്വ: തുഷാർ നിർമ്മൽ

ജോളി ചിറയത്ത്

പ്രൊഫ. പി കോയ

സുൽഫത്ത്

സുബ്രഹ്മണ്യൻ .എൻ

കെ.സി ഉമേഷ് ബാബു

സുനിൽ കുമാർ

അഡ്വ.കസ്തൂരി ദേവൻ

ഡി.സുരേന്ദ്രനാഥ്

പ്രേമൻ പാതിരിയാട്

അജയൻ മണ്ണൂർ

പി.ജെ. മാനുവൽ

വി.സി ജെന്നി

ഡോ: ഹരി .പി.ജി

സി എസ് മുരളി

സി.പി റഷീദ്

ശ്രീകാന്ത്


Read More Related Articles