ത്രിപുരയിൽ സിപിഐഎം മുഖപത്രത്തിന്‍റെ രെജിസ്ട്രേഷൻ റദ്ദാക്കി
ത്രിപുരയിലെ സിപിഐഎം മുഖപത്രം ദേഷേർ കഥയുടെ രെജിസ്ട്രേഷൻ രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോർ ഇന്ത്യ (ആർ എൻ ഐ) റദ്ദാക്കി. വെസ്റ്റ് ത്രിപുര ജില്ലാ കളക്ടേറ്റ് അയച്ച ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതായി ആർഎൻഐ അഡീഷനൽ പ്രെസ് രെജിസ്ട്രാർ കെ സതീഷ് നമ്പൂതിരിപ്പാട് വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്ഥാപനമായ ആർ എൻ ഐ യാണ് പത്രങ്ങളുടെ രെജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്. ആർ എൻ ഐ യുടെ നീക്കം രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പത്രത്തിന്‍റെ എഡിറ്ററും സിപിഐഎം നേതാവുമായ ഗൗതം ദാസ് പറഞ്ഞു. നാൽപ്പതു വർഷം പഴക്കമുള്ള പ്രസിദ്ധീകരണമാണ് ദെഷേർ കഥ. 2012 ൽ പത്രത്തിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. 1867 ലെ പ്രെസ് ആന്‍റ് രെജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട് പ്രകാരമാണ് നടപടിയെന്നാണ് ആർഎൻഐ കത്തിൽ പറയുന്നത്.