ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദുവിനെയും സുരക്ഷ ഒരുക്കിയ പൊലീസിനെയും വളഞ്ഞിട്ട് മർദ്ദിച്ച് സംഘപരിവാർ; ആക്രമണം പൊലീസ് സ്റ്റേഷനിൽ
ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു തങ്കം എന്ന യുവതിയെ ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച പൊലീസിനെ സംഘപരിവാർ പ്രവർത്തകർ മുണ്ടക്കയം പൊലീസ് സ്റ്റേഷനു മുന്നിൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബിന്ദുവിനെ കയറ്റിയ വാഹനമടക്കം അക്രമികൾ ചുറ്റും നിന്ന് ആക്രമിച്ചു. വാഹനത്തിന്‍റെ വാതിലടക്കം തുറന്ന് ബിന്ദുവിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസുകാർക്ക് പ്രതിരോധിക്കാനാവാത്ത വിധമുള്ള അക്രമമാണ് നടന്നത്. ഫെസ്റ്റൂൺ ന്യൂസ് ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഭാരത് മാതാ കീ ജയ് വിളിച്ചാണ് പൊലീസിനെ ആക്രമിച്ചത്.