കരുനാ​ഗപ്പളളിയിൽ ആർ എസ് എസ് നേതൃത്വത്തിൽ വ്യാപക അക്രമം; മുസ്ലിം സമുദായക്കാരുടെ കടകൾ അടിച്ച് തകർത്തു

By on

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിൽ സംഘപരിവാർ പ്രവർത്തകർ നിരവധി കടകൾ അടിച്ചു തകർത്തു. മുസ്ലീം സമുദായത്തിൽ പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് സംഘപരിവാർ പ്രതിഷേധക്കാർ തകർത്തത്.
ഒരു മണിക്കൂറിലധികനേരം നീണ്ടു നിന്ന സംഘർഷത്തിൽ കരുനാഗപ്പള്ളി സേഷനിലെ എ എസ് ഐ ഷാജിയുടെ തലപൊട്ടി. ഇയാൾ ഇപ്പോൾ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘ പരിവാർ പ്രവർത്തകരുടെ ആക്രമണത്തിൽ നിരവധി വഴിയാത്രക്കാർക്കും പരിക്കേറ്റു.

കരുനാഗപ്പള്ളി പടനായർ കുളങ്ങര അമ്പലത്തിന് സമീപം ചെരുപ്പ് കട നടത്തിയിരുന്ന ഷിഹാന്റെ കട ഭാഗികമായി പ്രതിഷേധക്കാർ തല്ലി തകർക്കുകയും ഷിഹാനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. അതിനടുത്തായി തന്നെ നാരങ്ങ വെള്ളം വിൽക്കുന്ന സമദിന്റെ കടയും പൂർണ്ണമായും തല്ലിതകർത്തു.

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നത്. പലയിടങ്ങളിലും കടകൾ ഭീഷണിപ്പെടുത്തി അടപ്പിയ്ക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത്,വനിത മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനകത്ത് അതിക്രമിച്ച് കയറി മുഖ്യമന്ത്രിക്കെതിിരെ പ്രഖോപനപരമായ മുദ്രവാക്യങ്ങൾ ഉയർത്തിയത് വലിയ സംഘർഷം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് കലക്ട്രേറ്റിലും വനിതാ മോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കൊച്ചിയിലും തൃശ്ശൂരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു.
മാധ്യമ പ്രവർത്തകർക്ക് നേരെയും പലയിടത്തും ആക്രമണമുണ്ടായി.


Read More Related Articles