മീശ വിവാദം; കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയില്‍ നിന്ന് നീക്കി

By on

എസ് ഹരീഷിന്‍റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെ കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയില്‍ നിന്ന് നീക്കി. കമൽറാം സജീവനെ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യം നേരത്തെ മുതൽ സംഘപരിവാർ ഉന്നയിച്ചിരുന്നതാണ്. ഇതാണിപ്പോൾ മാനേജമെന്റ് നടപ്പിലാക്കിയത്. സുഭാഷ് ചന്ദ്രനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. 15 വര്ഷമായി ആഴ്ചപ്പതിപ്പിന്റെ അമരത്തുണ്ടായിരുന്ന ആളായിരുന്നു കമൽറാം സജീവ്. സംഘപരിവാറിനെതിരെ ശക്തമായ നിലപാടുകൾ എടുക്കാൻ മാതൃഭൂമി പത്രം വിമുഖത കാണിച്ചിരുന്നപ്പോഴും ആഴ്ചപ്പതിപ്പ് പൊതുവെ വ്യത്യസ്ത നിലപാടുകൾ കൊണ്ട് ശ്രദ്ധയാകർഷിച്ചിരുന്നു.

മീശ നോവലയുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും ബഹിഷ്ക്കരിക്കാൻ സംഘപരിവാർ പ്രചാരണം നടത്തിയിരുന്നു. സംഘപരിവാർ ആക്രമണത്തെ തടുർന്ന് നോവൽ പ്രസദ്ധീകരിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവലിന്റെ പ്രസദ്ധീകരണം നിർത്തിവെച്ചിരുന്നു. എന്നാൽ എസ് ഹരീഷിനെ പിന്തുണച്ച് കമല്‍റാം സജീവ് കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്ന് മീശ പിൻവലിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായം നടത്തിയിരുന്നു.

ഏറെ നാളുകളായി സംഘപരിവാർ ഉയർത്തുന്ന ആവശ്യമായിരുന്നു കമൽറാമിനെ മാറ്റുക എന്നത് ഇതാണിപ്പോൾ നടപ്പിലായിരിക്കുന്നത്.


Read More Related Articles