ഹർത്താലിൽ പരക്കെ അക്രമം; കെഎസ്ആർടിസി ബസ്സുകൾ തല്ലി തകർത്തു
ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ബസ്സുകളുടെ മുൻവശത്തേയും പുറകു വശത്തേയും ചില്ലുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.
പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സര്‍വീസ് നടത്താനാകൂ എന്നു ജീവനക്കാര്‍ അറിയിച്ചതിനെത്തുടർന്ന് മിക്ക ഇടങ്ങളിലും സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് സർവീസിന് കനത്ത പൊലീസ് കാവലുണ്ട്. ചാത്തന്നൂരിൽനിന്ന് പമ്പാ സ്പെഷൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു.
സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ഹർത്താലനുകൂലികൾ ആക്രമണം നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ശബരിമലയുടെ മറവിൽ സംസ്ഥാനത്തൊട്ടാകെ രൂക്ഷമായ ആക്രമണങ്ങളാണ് ഹർത്താലിന്റെ മറവിൽ സംഘടനകൾ നടത്തുന്നത്.
ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.