സംഘപരിവാർ പ്രചാരണങ്ങൾ ഏറ്റില്ല; ശബരിമല വരുമാനം മൂന്ന് ദിവസം കൊണ്ട് 1,12,66,634 രൂപ

By on

ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി പണം നിക്ഷേപിയ്ക്കരുതെന്ന സംഘപരിവാർ പ്രചാരണങ്ങൾക്ക് തിരിച്ചടി. തുലാമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയിൽ ഈ മാസം 17, 18, 19 തീയതികളിലെ മാത്രം വരുമാനം 1,12,66,634 രൂപയാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ നടവരുമാനം 1,12,35,625 രൂപയായിരുന്നു. എന്നാൽ ഇക്കുറി മൂന്ന് ദിവസംകൊണ്ട് 31,009 രൂപയുടെ വർദ്ധനവാണ് ശബരിമലയിൽ ഉണ്ടായത്. ദേവസ്വം അമ്പലങ്ങളിൽ കാണിക്കയായി പാകതർ പണം നിക്ഷേപിക്കുന്നത് സർക്കാർ എടുത്ത് മറ്റ് കാര്യങ്ങൾക്കായി ചിലവാക്കുന്നുവെന്നാണ് സംഘപരിവാർ ആരോപിക്കുന്നത്. എന്നാൽ സർക്കാർ ഖജനാവിൽ നിന്നും പണം നൽകിയാണ് ഈ ക്ഷേത്രങ്ങളെ നിലനിർത്തുന്നതെന്ന കണക്ക് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്ത് വിട്ടിരുന്നു.


Read More Related Articles