സ്ത്രീ പ്രവേശനം ഉണ്ടായാൽ നട അടച്ചിടുമെന്ന് തന്ത്രി

By on

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നാൽ ആചാര ലംഘനം ആയി കണക്കാക്കി നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.

ശബരിമല സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകൾ പ്രവേശിച്ചാൽ ശുദ്ധി കലശം നടത്താതെ നട തുറക്കാൻ ആവില്ലെന്ന നിലപാടാണ് മേൽശാന്തിക്ക്.

തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.

ചിത്തിര ആട്ട വിശേഷത്തിന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. കനത്ത സുരക്ഷയാണ് പൊലീസ് സന്നിധാനത്ത് ഉൾപ്പടെ ഒരുക്കിയിരിക്കുന്നത്.

വിശ്വാസികളായ സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കണം എങ്കിൽ ആവശ്യം വേണ്ട സുരക്ഷ സർക്കാർ ഒരുക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.


Read More Related Articles