ശബരിമല: കോടതി അലക്ഷ്യ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി

By on

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനത്തിനെതിരെയുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സമ്മതിക്കാത്തവർക്ക് എതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിക്കണമെന്ന അപേക്ഷയിൽ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി. നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഇപ്പോഴത്തെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാല്‍ ആയിരുന്നു ഹാജരായിരുന്നത്. . സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു അദ്ദേഹം കോടതിയില്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴത്തെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്മാറിയത്.

ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠര് രാജീവര്, രാമ രാജ വര്‍മ്മ, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് ഉള്ള അനുമതി തേടി ഗീന കുമാരി, എ.വി വര്‍ഷ എന്നിവരാണ് അപേക്ഷ നൽകിയത്. കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു.

സുപ്രീം കോടതി വിധിക്കെതിരെയുള്ള കോടതി അലക്ഷ്യ ഹർജി സമർപ്പിക്കുന്നത് അറ്റോര്‍ണി ജനറലിന്റെ അടുത്താണ്.


Read More Related Articles