വിഴിഞ്ഞത്ത് സ്കൂൾ ബസ് തലകീഴായി മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്

By on

വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു. കുട്ടികളെയും കൊണ്ട് സ്കൂളിലേക്കു പോകുന്ന വഴിക്കാണ് അപകടം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിലെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ എട്ടോടെ സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ബസ് അപകടത്തിൽപെട്ടതെന്നാണ് സൂചന.


Read More Related Articles