‘പാകിസ്താനിലേക്ക് പോകും മുൻപ്’; ഹസ്ന ഷെറിന്‍റെ കവിത ചൊല്ലി താരം ഇർഷാദ് അലി
രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായി സംഘടിതമായി ആക്രമണങ്ങൾക്കും മുസ്ലിങ്ങളെ ലക്ഷ‌്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമങ്ങൾക്കുമെതിരെയുള്ള പ്രക്ഷോഭ വേദികളിൽ അലയടിക്കുന്ന കവിതയാണ് ഡോക്റ്റർ ഹസ്ന ഷെരിൻ എഴുതിയ പാകിസ്താനിലേക്ക് പോകും മുൻപ്. ഈ കവിതയാണ് ചലച്ചിത്ര താരം ഇർഷാദ് അലി ആലപിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ് ഇർഷാദ് അലി.
2017 ല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഈ കവിത ഷെറിന്‍ എഴുതുന്നത്. കവിതയുടെ ഇംഗ്ലീഷ് ഭാഷാപരിഭാഷ ദേശീയ മാധ്യമമായ ടെലിഗ്രാഫ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര സംവിധായകന്‍ കമലിനെ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയുയര്‍ന്ന വേളയിലാണ് ഇത്തരമൊരു കവിതയെഴുതിയത്.