ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

By on

പശ്ചിമ ബംഗാളിൽ രഥ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സംസ്ഥാന സർക്കാറിന്‍റെ ആശങ്കകൾ തള്ളിക്കളയാൻ കഴിയില്ല, ക്രമസമാധാനം പാലിക്കാന്‍ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും രഥയാത്രക്ക് അനുമതി നിഷേധിച്ചു കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

എന്നാല്‍, സംസ്ഥാന സർക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു. യാത്രയെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാരിനെ ബിജെപി ധരിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ ആശങ്ക പരിഹരിച്ച ശേഷം യാത്ര നടത്താമെന്നും കോടതി വ്യക്തമാക്കി.


Read More Related Articles