എഎഫ്സി കപ്പിൽ ബഹ്റൈനോട് ഇഞ്ചുറി ടൈമിൽ പരാജയപ്പെട്ടു; ഇന്ത്യ പുറത്ത്

By on

ഷാർജ : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ബഹ്റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബഹ്റൈനെതിരെ ഇന്ത്യയുടെ തോൽവി. രണ്ടാം റൗണ്ടിൽ പ്രവേശിക്കാൻ സമനില മതിയായിരുന്ന ഇന്ത്യ പ്രതിരോധിച്ച് കളിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ വഴങ്ങിയ പെനാൽറ്റി ഇന്ത്യക്ക് വിനയായി. പെനാൽറ്റി കിക്കെടുത്ത ജമാൽ റാഷിദ് അനയാസം ബോൾ വലയിൽ എത്തിച്ചതോടെ 55 വർഷത്തെ ഇന്ത്യൻ കാത്തിരിപ്പിന് വിരാമമായി.

ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് നാല് പോയിന്റുമായി ബഹ്റൈൻ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അഞ്ച് പോയന്റോടെ അതിഥിയേരായ യു.എ.ഇ യാണ് ഗ്രൂപ്പിൽ ഒന്നാമത്. അതേസമയം, മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ആനൂകുല്യത്തോടെ തായ്‌ലൻഡും പ്രീക്വാർട്ടറിലേക്കു മുന്നേറി. ഗ്രൂപ്പിൽ നിന്നു പുറത്തേക്കുള്ള വഴി കണ്ടത് ഇന്ത്യ മാത്രമാണ്.


Read More Related Articles