മധ്യപ്രദേശിൽ മുസ്ലിങ്ങളെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; സർക്കാർ ആദ്യം അറസ്റ്റ് ചെയ്തത് ഇരകളെ

By on

ബീഫ് കടത്തിയെന്ന് ആരോപിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേരെ രാമ സേന നേതാവിന്റെ നേത‌ത്വത്തിൽ മർദ്ദിച്ച സംഭവത്തിൽ മധ്യപ്രദേശിലെ കോൺ​ഗ്രസ് സർക്കാർ ആദ്യം അറസ്റ്റ് ചെയ്തത് കൊടിയ മർദ്ദനത്തിന് ഇരയായവരെ. മെയ് 22 നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. തൗഫീക്, അഞ്ജും ഛാമ, ദിലീപ് മാളവ്യ എന്നിവരെയാണ് മരത്തിലടക്കം കെട്ടിയിട്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മർദ്ദിച്ചത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് മെയ് 24നാണ്. മർദ്ദനത്തിന് ഇര‌യായവരെ 22 ന് തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ശുഭം ബാ​ഗേൽ, യോ​ഗേഷ് ഉയികേ, ദീപേഷ് നാംദേവ്, രോഹിത് യാദവ്, ശ്യാം ദെഹരിയ എന്നിവരാണ് സംഭവത്തിലെ പ്രതികൾ. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 148, 149, 341, 294, 323, 506 എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ 25 ആം വകുപ്പും പ്രകാരം കേസെടുത്തു. മധ്യപ്രദേശിലെ ഖൈരി ​ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.

സംഭവത്തിലെ മുഖ്യപ്രതി ശുഭം ഭാ​ഗേൽ ആണ് ഭീകരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വിവാദമായതോടെ സ്വന്തം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. സിയോനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാം സേനയുടെ നേതാവായ ബാ​ഗേൽ പശുഭീകരതയുെട പേരിൽ കുപ്രസിദ്ധനാണ്. മുസ്ലിങ്ങൾക്കെതിരായ നിരവധി അക്രമങ്ങൾ ബാ​ഗേൽ ഇതിനു മുൻപും നടത്തിയിട്ടുണ്ട്. ഭീകരാക്രമണക്കേസ് പ്രതിയും ഭോപ്പാൽ എംപിയുമായ പ്ര​ഗ്യാ സിം​ഗിനൊപ്പം ബാ​​ഗേൽ നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.

ശുഭം ബാഗേല്‍ പ്രഗ്യയ്ക്കൊപ്പംസംഭവത്തിന്‍റെ വിഡിയോ


Read More Related Articles