കോൺ​ഗ്രസ് നേതാവ് റ്റോം വടക്കൻ ബിജെപിയിൽ ചേർന്നു

By on

കോൺ​ഗ്രസ് നേതാവും പാർട്ടി മുൻ വക്താവുമായ റ്റോം വടക്കൻ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നുമാണ് റ്റോം ബിജെപി അം​ഗത്വം സ്വീകരിച്ചത്.പൾവാമയിൽ നടന്ന ആക്രമണവും അതിനോട് കോൺ​ഗ്രസ് പ്രതികരിച്ച രീതിയുമാണ് പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റ്റോം വടക്കൻ പ്രതികരിച്ചു.

”ഞാൻ കോൺ​ഗ്രസ് പാർട്ടി വിടുന്നത് നമ്മുടെ നാട്ടിൽ നടന്ന ഭീകരാക്രമണവും അതിനോട് കോൺ​ഗ്രസ് സ്വീകരിച്ച ദു:ഖകരമായ നിലപാടും മൂലമാണ്. ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോൾ ആ പാർട്ടി വിടുക എന്നല്ലാതെ എനിക്ക് വഴിയില്ല’ റ്റോം വടക്കൻ പറഞ്ഞു.

എഐസിസി സെക്രട്ടറി, പാർട്ടി വക്താവ് എന്ന നിലകളിൽ വർഷങ്ങളായി ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നേതാവാണ് ത‌ശൂർ സ്വദേശിയായ റ്റോം വടക്കൻ. ചാനൽ ചർച്ചകളിൽ പാർട്ടിയ്ക്ക് വേണ്ടി നിരന്തരം സംസാരിച്ചിരുന്നതും വടക്കനായിരുന്നു.


Read More Related Articles