സംവരണം സാമ്പത്തിക പദ്ധതിയല്ല; വി.എസ് അച്യുതാനന്ദൻ

By on

തിരുവനന്തപുരം : മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദൻ. സംവരണം സാമ്പത്തിക പദ്ധതിയല്ലെന്നും മുൻകാലങ്ങളിൽ സി പി എം ഇത് എതിർത്തിരുന്നതാണെന്നും വി എസ് പ്രസ്താവനയിൽ പറയുന്നു.
വാജ്പേയ് സർക്കാരിന്റെ കാലത്ത് ഈ നീക്കത്തെ സിപിഎം എതിർത്തതാണ്. വോട്ട് ബാങ്ക് രാഷ്ട്രിയമായി സംവരണത്തെ ബിജെപി തരം താഴ്ത്തുകയാണെന്നും വിഎസ് പറയുന്നു.

രാജ്യവ്യാപകമായി ചർച്ച ചെയ്യാതെ നിയമ ഭേതഗതിയിലൂടെ സംവരണ കാര്യത്തിൽ തീരുമാനം എടുക്കരുതെന്നും വിഎസ് ആവശ്യപ്പെടുന്നു.കേന്ദ്ര സർക്കാർ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് വി എസ് എതിർപ്പുമായി മുന്നോട്ട് വന്നത്.

Category: KERALA | Comments: 0


Read More Related Articles