ചോദ്യങ്ങൾ ട്രംപിന് ഇഷ്ടമായില്ല; സിഎൻഎൻ റിപ്പോർട്ടറുടെ പ്രസ്​ പാസ്​​ വൈറ്റ്​ ഹൗസ് റദ്ദാക്കി

By on

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇഷ്ട്ടപ്പെടാത്ത ചോദ്യങ്ങൾ ചോദിച്ചതിന് സിഎൻഎൻ റിപ്പോർട്ടറുടെ പ്രസ്​ പാസ്​​ വൈറ്റ്​ ഹൗസ് റദ്ദാക്കി. വാർത്താ സമ്മേളനത്തിനിടെ കുടിയേറ്റക്കാരെ കുറിച്ച്​ ട്രംപിനോട് ചോദ്യങ്ങൾ ഉന്നയിച്ച ​ ജിം അകോസ്റ്റയെന്ന സി.എൻ.എൻ റിപ്പോർട്ടറുടെ പ്രസ് പാസ് ആണ് വൈറ്റ് ഹൗസ് റദ്ദാക്കിയത്. ചോദ്യം ചോദിച്ച്​ ബുദ്ധിമുട്ടിച്ച സി.എൻ.എൻ റിപ്പോർട്ടറോട്​ ഇരിക്കാനും മൈക്ക്​ താഴെ വെക്കാനും ട്രംപ് ആവശ്യപ്പെട്ടെങ്കിലും അകോസ്റ്റ വിസമ്മതിക്കുകയായിരുന്നു. തുടർന്ന്​ മര്യാദയില്ലാത്തവനെന്നും ചീത്ത മനുഷ്യനെന്നും ട്രംപ് അകോസ്റ്റയെ വിളിക്കുകയായിരുന്നു.

പ്രസ്​ പാസ്​ സസ്​പെൻഡ്​ ചെയ്​ത വൈറ്റ്​ ഹൗസ്​ നടപടി മറുപടിയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന്​ സിഎൻഎൻ ആരോപിച്ചു.


Read More Related Articles