ശബരിമലയിൽ ഈ മാസം തന്നെ വനിതാപൊലീസ് ഡ്യൂട്ടിയ്ക്കെത്തും; 40 പേരുടെ ടീം ഒരുങ്ങി
പത്തനംതിട്ട: ശബരിമലയിൽ ആ മാസം 14, 15 തീയതികളിലായി ഡ്യൂട്ടിയ്ക്ക് വനിതാ പൊലീസ് എത്തും. സ്പെഷൽ ഡ്യൂട്ടി ആയി ശബരിമലയിൽ നിയോഗിക്കേണ്ട 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തേക്ക് അയച്ചു.വനിതാ പൊലീസുകാരെ വിവിധ സംഘടനകൾ തടയാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നിയമനം നേരത്തെയാക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായാണ് ഇത്.
ശബരിമല ഡ്യൂട്ടിക്കു വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നു ചൂണ്ടികാട്ടി ദേവസ്വം കമ്മിഷണറും ഉത്തരവിറക്കി. ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടന സമയത്തും മാസ പൂജ സമയത്തും ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാരെയും എംപ്ലോയ്മെന്റെ് വഴി എത്തിയ താത്കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണു ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.