സവർണരുടെ ശബരിമലയിൽ ഈഴവർക്ക് എന്ത് കാര്യം?

By on

ഞങ്ങളുടെ നാട്ടിൽ ഒരു ഈഴവ പൂജാരി ഉണ്ടായിരുന്നു. വലിയ അറിവുളള ആളാണ്… നാലുവേദങ്ങളും ഉപനിഷത്തുക്കളും പൂജാ താന്ത്രിക വിദ്യകളും ഒക്കെ നന്നായി അറിയുന്ന ആളായിരുന്നു എന്നാണ് അദ്ദേഹത്തെ പരിചയമുളളവർ പറയുന്നത്.

ശബരിമല മേൽ ശാന്തിക്കുളള ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട് പുളളി . അന്ന് അദ്ദേഹത്തിന്‍റെ അത്ര ജ്ഞാനമുളള വേറെ ഒരാളും ആ അപേക്ഷകരിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും വന്ന വഴി പൊക്കോളാൻ പറഞ്ഞു പുളളിയോട്…. അദ്ദേഹത്തിന്‍റെ അപേക്ഷ പരിഗണിച്ചില്ല, വേറൊന്നുമല്ല ഈഴവർ വർണ്ണാശ്രമ ധർമ്മത്തിന് പുറത്തുളള തൊട്ടുകൂടാത്ത ജാതിയാണ് അത്രേ ഉളളൂ കാര്യം… എന്ത് പഠിച്ചാലും വല്ല SNDP അമ്പലത്തിലും പൂജ കഴിച്ച് ഇരുന്നാൽ മതി ബ്രാഹ്മണരുടെ അമ്പലത്തിൽ നോട്ടം വേണ്ടാ എന്ന്….

അതേ ബ്രാഹ്മണരും അമ്പലം വിഴുങ്ങി നായരും ശബരിമല വിഷയത്തിൽ കുരക്കുന്നത് വയറ്റി പിഴപ്പിന്‍റെ കാര്യമായതുകൊണ്ടാണ്, പക്ഷെ അതിനൊപ്പം നെഞ്ചു വിരിച്ച് ഈഴവരാദി പിന്നാക്ക ജനം എന്തിനാണ് നിൽക്കുന്നത് എന്നാണ് അറിയാത്തത്..

അരുവിപുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് ആചാരം അനുസരിച്ചല്ല, ചില അപ്രമാദിത്വങ്ങളെ വെല്ലുവിളിച്ചാണ്, അത് അവസാനം കണ്ണാടി പ്രതിഷ്ഠ വരെ എത്തി സമുദായത്തെ നവീകരിച്ച, നവ ആത്മീയധാര നൽകിയ മനുഷ്യനെ വെറുതെ അപമാനിക്കരുത്..

ശ്രീ നാരായണ ഗുരു വെറും ഒരു പടമല്ല…ഒാർമ്മയുണ്ടായിരിക്കട്ടെ..


Read More Related Articles