ശ്രീധരൻപിള്ള നടത്തിയത് സുപ്രീം കോടതിയോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By on

കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും ബഹു: സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭക്തരെന്ന വ്യാജേന ഒരു കൂട്ടര്‍ പമ്പയിലും നിലക്കലും അക്രമം അഴിച്ചു വിട്ടപ്പോള്‍ അതിന് പിന്നില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ആണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ബിജെപി ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമിച്ചിരുന്നതെന്നും കടകംപള്ളി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ…

Posted by Kadakampally Surendran on Monday, November 5, 2018


Read More Related Articles