സന്നിധാനത്ത് യുവതി എത്തിയെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു-Video
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയ്ക്ക് ശേഷം സംഘപരിവാർ സംഘടനകൾ സൃഷ്ടിച്ച സംഘർഷത്തിനിടയിലും സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന് റിപ്പോർട്ട്. ഇരുമുടിക്കെട്ടേന്തിയ വനിത പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തിയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. ചില റ്റെലിവിഷൻ ചാനലുകളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ സന്നിധാനത്ത് എത്തിയത് യുവതിയാണോ അൻപത് കഴിഞ്ഞയാളാണോ എന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാർത്ത സ്ഥിരീകരിക്കാനാവാത്ത സ്ഥിതിയിലാണ് പൊലീസും.