ഹൈദരബാദിൽ ഒവൈസി; ലീഡ് രണ്ടര ലക്ഷം കടന്നു
തെലങ്കാനയിലെ ഹൈദരബാദ് മണ്ഡലത്തിൽ നിന്നും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമിൻ നേതാവ് അസദുദ്ദിൻ ഒവൈസി വൻ വിജയത്തിലേക്ക്. രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡുമായി ഒവൈസി മുന്നേറുകയാണ്. ബിജെപി സ്ഥാനാർത്ഥി ഭഗവന്ത് റാവുവാണ് രണ്ടാമത്. തെലങ്കാന രാഷ്ട്ര സമിതിയുടെ പുഷ്തെ ശ്രീകാന്താണ് മൂന്നാമത്. കോൺഗ്രസ് സ്ഥാനാർത്ഥി മൊഹമ്മദ് ഫിറോസ് ഖാൻ നാലാമതാണ്.
2014 ലും ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ഒവൈസി പാർലമെന്റിലേക്ക് വിജയിച്ചത്. 2,02,454 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2009 ൽ തെലുഗു ദേശം പാർടി സ്ഥാനാർത്ഥിയെ 1,13,865 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി ഒവൈസി വിജയിച്ചിരുന്നു.