പൽവാമയുൾപ്പെട്ട അനന്ത് നാ​ഗ് ലോക്സഭാ സീറ്റിൽ നാഷനൽ കോൺഫറൻസിന് വിജയം

By on

കശ്മീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായ പൽവാമയുൾപ്പെട്ട അനന്ത്നാ​ഗ് മണ്ഡലത്തിൽ നാഷനൽ കോൺഫറൻസ് വിജയിച്ചു. പൽവാമ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണവുമുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ആയുധമാക്കിയ സംഭവങ്ങളായിരുന്നു പൽവാമ-ബലാക്കോട്ട് ആക്രമണങ്ങൾ. പാകിസ്താനുമായുണ്ടായ സംഘർഷവും ബിജെപി പ്രചരണ ആയുധമാക്കിയിരുന്നു.

ജെകെഎൻസി സ്ഥാനാർത്ഥി ഹസ്നെയ്ൻ മസൂദിയ 40,180 വോട്ടുകൾക്കാണ് അനന്ത്നാ​ഗിൽ വിജയിച്ചത്. കോൺ​ഗ്രസ് സ്ഥാനാർത്ഥി ​ഗുലാം അഹ്മദ് മിർ 33,504 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി സോഫി യൂസുഫ് 10,225 വോട്ടുകളും നേടി.

അനന്ത് നാ​ഗ്, ശ്രീന​ഗർ മണ്ഡലങ്ങളിൽ നാഷനൽ കോൺഫറൻസ് വിജയം നേടി. ലഡാക്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി സജ്ജദ് ഹുസൈനാണ് മുന്നിൽ. ബാരാമുള്ള, ഉദ്ദംപുർ, ജമ്മു എന്നിവടങ്ങളിലെ ഫലം വരാനുണ്ട്. നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയാണ് ശ്രീന​ഗറിൽ വിജയിച്ചത്.


Read More Related Articles