ശബരിമല സന്ദർശനം നടത്താൻ ശ്രമിച്ച ബിന്ദു ടീച്ചറുടെ വീടിന് നേരെ ആക്രമണം; മകളെ ആക്രമിക്കാൻ ശ്രമം

By on

അഗളി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ സന്ദർശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം ക്ഷേത്ര സന്ദർശനം നടത്താൻ ശ്രമിച്ച ബിന്ദു തങ്കത്തിന്റെ വീട് ആക്രമിച്ചു. രാത്രി 11 മണിയോടാണ് സംഭവം. വീടിന്റെ ​ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കടക്കാൻ ശ്രമമുണ്ടായെന്ന് ബിന്ദു അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മകളെയും ആക്രമിക്കാൻ ശ്രമിച്ചു. പരാതിപ്പെടാനായി വിളിച്ചപ്പോൾ പൊലീസ് ഫോണെടുത്തില്ലെന്നും ബിന്ദു ടീച്ചറ്‍ ആരോപിച്ചു. ശബരിമല സന്ദർശനം നടത്താൻ ശ്രമിച്ച ശേഷം ഇന്ന് വരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളാണ് ബിന്ദു ടീച്ചർക്ക് നേരിടേണ്ടി വരുന്നത്. അധ്യാപികയായി പ്രവർത്തിക്കുന്ന സ്കൂളിൽ കടന്ന് ബിന്ദുവിനെ ആക്രമിക്കാൻ സംഘപരിവാർ ശ്രമിച്ചിരുന്നു.


Read More Related Articles