അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ പൊലീസ് വെടിവെപ്പെന്ന് വിദ്യാർത്ഥി
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം തുടരുന്ന അലിഗഢ് മുസ്ലിം സർവ്വകലാശാലയിലും പൊലീസ് അടിച്ചമർത്തൽ. രാത്രി ഒമ്പത് മണിക്ക് ശേഷമാണ് അലിഗഢ് യൂണിവേഴ്സിറ്റിയിലും പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം തുടങ്ങിയെന്ന എസ്ഒഎസ് സന്ദേശങ്ങൾ പുറത്തുവന്നത്.
ടിയർ ഗ്യാസ് ഫയറിങ്ങും വെടിവെപ്പും നടക്കുന്നതായി വിവരം ലഭിച്ചതായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ അഫ്രീൻ ഫാത്തിമ പറഞ്ഞു.
ജാമിയ മില്ലിയ ഇസ്ലാമിയയിൽ നടന്ന പൊലീസ് അടിച്ചമർത്തലിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ഞങ്ങൾ. പൊലീസ് കൂട്ടമായെത്തി അതിശക്തമായ ടിയർ ഗ്യാസ് ഷെല്ലിങ് നടത്തുകയാണ് ഇപ്പോൾ. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ബിലാൽ മജീദ് കീബോർഡ് ജേണലിനോട് പറഞ്ഞു.
അലിഗഢിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥികൾ സമരം തുടരുകയാണ്.