ഡൽഹിയിൽ ബസ് കത്തിച്ചത് പൊലീസ് എന്ന് വിദ്യാർത്ഥികൾ; തെളിവായി വീഡിയോ

By on

പൗരത്വ ബില്ലിനെതിരെയുള്ള ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിനിടെ മൂന്ന് കോർപ്പറേഷൻ സിഎൻജി ബസ്സുകൾ കത്തിച്ചത് ഡൽഹി പൊലീസ് ആണെന്ന് വിദ്യാർത്ഥികൾ. കല്ലേറിൽ തകർന്ന ബസ്സിലേക്ക് പൊലീസ് ഇന്ധനം ഒഴിക്കുന്ന ദൃശ്യങ്ങളാണ് വിദ്യാർത്ഥികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വെെകുന്നേരം ഏഴുമണിയോടെ പൊലീസ് ക്യാംപസിലേക്ക് അതിക്രമിച്ചു കടക്കുകയും വിദ്യാർത്ഥികളെ ലെെബ്രറിയിൽ പൂട്ടിയിട്ട് ലെെബ്രറിയിലേക്ക് ടിയർ ​ഗ്യാസ് ഷെല്ലിങ് നടത്തുകയും ചെയ്തു.  പതിനഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൽഹി പൊലീസ് ക്യാംപസ് വിട്ടുപോകണമെന്നും വിദ്യാർത്ഥികൾക്ക് മെഡിക്കൽ സഹായം ലഭ്യമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.  പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതെ ക്യാംപസിനകത്ത് തടഞ്ഞുവെച്ചിരിക്കുകയാണ്. ഹോസ്റ്റലുകളില്‍ പൊലീസ് അതിക്രമം തുടരുകയാണ്. 

ഡൽ​ഹി പൊലീസിന്റെ അടിച്ചമർത്തൽ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.


Read More Related Articles