കോലാപുരില്‍ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ അക്രമം; മുളകുപൊടി കൊണ്ട് തിരിച്ചടിച്ച് സ്ത്രീകൾ
മഹാരാഷ്ട്രയിൽ ഞായറാഴ്ച ദിവസം ആരാധന നടന്നുകൊണ്ടിരുന്ന സ്ഥലത്ത് വാളുകളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി എത്തിയ സംഘം ക്രിസ്തുമത വിശ്വാസികളെ ആക്രമിച്ചു. പ്രാർത്ഥനയിൽ പങ്കെടുത്തിരുന്ന 12 ഓളം പേർക്ക് പരിക്കേറ്റു. കോലാപുരിലെ കർണാടക അതിർത്തിയിലുള്ള പ്രദേശത്ത് കൊവാദ് ഗ്രാമത്തിൽ 23ആം തിയതിയാണ് സംഭവം.പ്രദേശവാസിയായ ഭീംസെൻ ചൗഹാൻ എന്നയാളുടെ വീട്ടിൽ നടന്ന പ്രാർത്ഥനാ യോഗം മോട്ടോർ സൈക്കിളുകളിലെത്തിയ 12 പേരടങ്ങുന്ന സംഘമാണ് ആരാധനാ കേന്ദ്രം ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു
വീട്ടിലേക്ക് ഇരച്ച് കയറിയ സംഘം കല്ലെറിയുകയും ചെയ്തു.
അതേസമയം പ്രാർത്ഥനയിൽ പങ്കെടുത്തിരുന്ന സ്ത്രീകൾ മുളകുപൊടി ഉപയോഗിച്ച് അക്രമികളെ ചെറുത്തു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദുത്വ സംഘടനയുടെ ആളുകളാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭനത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബെൽഗാം മേഖലയിലേക്ക് അന്വേഷണം വ്യാപിച്ചതായും പ്രതികളെ കണ്ടെത്താനായി അഞ്ച് സംഘത്തെ നിയോഗിച്ചതായും പൊലീസ് പറയുന്നു.