മലപ്പുറത്ത് ബൈക്ക് റാലിയായെത്തിയ ആർ എസ് എസുകാരെ നാട്ടുകാർ സംഘടിച്ച് ആട്ടിപ്പായിച്ചു; വിഡിയോ വൈറൽ

By on

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഹർത്താൽ നടപ്പാക്കാൻ ബൈക്ക് റാലിയായെത്തിയ ആർഎസ്എസ് ബിജെപി പ്രവർത്തകരെ നാട്ടുകാർ സംഘടിച്ച് നേരിട്ടു. ബൈക്കിൽ ആർഎസ്എസ്കാർ എത്തിയപ്പോൾ നാട്ടുകാർ കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു.നാട്ടുകാർ ഓടി അടുത്തതോടെ ബൈക്കിലെത്തിയ സംഘപരിവാർ പ്രവർ‌ത്തകർ രക്ഷപ്പെടാൻ ശ്രമിച്ചു. ചിലർ പിന്തിരിഞ്ഞ് രക്ഷപ്പെട്ടപ്പോൾ മറ്റ് ചിലർ ബൈക്കുമായി നിലത്തു വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി.

എടപ്പാളിലെ ചുങ്കത്താണ് സംഭവം ഉണ്ടായത്. ഏറെ നേരമായി ബിജെപി പ്രവർത്തകരും സിപിഐഎം പ്രവർത്തകും ചേരി തിരിഞ്ഞ് നിന്ന് മുദ്രാവാക്യം വിളിക്കുന്ന ഇടത്തേയ്ക്കാണ് ആർഎസ്എസ് പ്രവർത്തകർ ബൈക്കുകളിൽ പതാകകളും വടികളും ഏന്തി എത്തിയത്. ഇവരെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്.


Read More Related Articles