ഘർവാപസി എ സെനോഫോബിക് ഹോം; തെളിവുകൾ മായ്ക്കപ്പെടുന്ന നീതികേടിനെ ചർച്ചയാക്കാനുള്ള ശ്രമമെന്ന് ഹാഷിർ

By on

കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്ന  ഘർവാപസി നെറ്റ്വര്‍ക്കുകളെ കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററി ‘ഘർവാപസി എ സെനോഫോബിക് ഹോം’ എന്ന  ഡോക്യുമെന്‍ററി തെളിവുകൾ മായ്ക്കപ്പെടുന്ന ഒരു നീതികേടിനെ ചർച്ചയാക്കാനുള്ള ശ്രമമാണെന്ന്എന്ന ചിത്രത്തിന്റെ സംവിധായകൻ അ‍ഡ്വ. ഹാഷിർ ഹാഷിർ കെ മുഹമ്മദ്. കേരളത്തിലെ ഘർവാപസി കേന്ദ്രങ്ങളിൽ നടക്കുന്ന പീഡനങ്ങൾ, ഇസ്ലാം മതം സ്വീകരിച്ചവർ അതിന്റെ പേരിൽ സംഘപരിവാറിൽ നിന്ന് നേരിടുന്ന പീഡനങ്ങളുമൊക്കെ വിഷയമാക്കിയ ചിത്രത്തിന്റെ റ്റ്രെയിലർ പുറത്തിറങ്ങി.

ഘർവാപസിയെക്കുറിച്ചുള്ള ‍ഡോക്യുമെന്‍ററി പരമ്പരയുടെ തുടക്കമാണ് ചിത്രമെന്ന് ഹാഷിർ പറയുന്നു.

കീബോഡ് ജേണലിനോട് ഹാഷിർ സംസാരിച്ചതിൽ നിന്നും

”ഇതൊരു പൂർണമായ ഡോക്യുമെന്ററി അല്ല. ഘർവാപസിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിരീസിന്റെ തുടക്കമാണ്. കേരളത്തിൽ ലവ് ജിഹാദ് എന്ന പ്രചരണത്തിന് ശേഷമുണ്ടായ സംഘപരിവാറിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടമായ ഒരു ഡയലോ​ഗാണ് ഘർവാപസി. അത് ഉത്തരേന്ത്യ മുതൽ കേരളം വരെ ഒരേ സമയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തി. തൃപ്പൂണിത്തുറ യോ​ഗ സെന്‍റർ കേന്ദ്രീകരിച്ച് ഒരുപാട് സ്ത്രീകളെ, പെൺകുട്ടികളെ പ്രത്യേകിച്ച് മുസ്ലിം അല്ലെങ്കിൽ കൃസ്ത്യൻ മതത്തിൽ പെട്ടവരെ പ്രണയിച്ചതിന്‍റെ പേരിൽ ഉണ്ടായ പീഡനങ്ങൾ മീഡിയ വണ്ണിലൂടെ പുറത്തുവന്നു. കേരളത്തിൽ പ്രത്യക്ഷത്തിലല്ലെങ്കിലും അദൃശ്യമായി ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഇസ്ലാമോഫോബിയയ്ക്കെതിരെ നിയമനിർ‍മാണം നടത്തണമെന്നൊക്കെ യൂറോപ്പിലൊക്കെ പാർലമെന്റിൽ നടക്കുന്ന ചർച്ചയാണ്. ഇന്ത്യയിൽ മുസ്ലിം വിരുദ്ധ സമീപനങ്ങൾ, ​ഗോരക്ഷാ സംഘങ്ങൾ പോലെ തന്നെയാണ് ഘർവാപസി പ്രശ്നവും. ഇതിനൊക്കെ ആ​ദ്യ ഇരകളായി മാറുന്നത് മുസ്ലിങ്ങൾ തന്നെയാണ്. മറ്റ് മതങ്ങളിലും ജാതിയിലും പെട്ട ആളുകൾ ഉണ്ടെങ്കിൽ കൂടി. ഹാദിയയുടെ മതപരിവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പ്രശ്നമുണ്ടായി. അതേപോലെ നജ്മൽ ബാബുവിന്റെ കേസ്, സെെമൺ മാസ്റ്ററുടെ കേസ്, അവരുടെ മയ്യത്ത് കബറടക്കാൻ പറ്റാത്ത അവസ്ഥ, ഇത്തരത്തിൽ വളരെ ദൃശ്യമായിക്കൊണ്ട് ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ടുള്ള സംഭവങ്ങളോടു പലപ്പോഴും നമുക്ക് നിസ്സം​ഗരായി നിൽക്കാനേ പറ്റിയിട്ടുള്ളൂ.

ഭാവിയിലേക്ക് ഇതൊക്കെ തേച്ചുമായ്ച്ചുകളഞ്ഞ് തെളിവുകൾ ഇല്ലാതാക്കുന്ന സംഘപരിവാറിനെ മാധ്യമങ്ങളടക്കം സഹായിക്കുമ്പോൾ ഒരു ഡോക്യുമെന്റേഷൻ എന്ന അർത്ഥത്തിൽ കൂടിയാണ് നമ്മളിത് ചെയ്യുന്നത്. ഇതിന് തുടർച്ചയായി കുറേ എപ്പിസോഡുകൾ വരും. കേരളത്തിൽ നിലനിൽക്കുന്ന പ്രോ​ഗ്രസീവായ ആളുകൾക്ക്, ഫിലിം മേക്കേഴ്സിന് എല്ലാം ഇത് ഏറ്റെടുക്കേണ്ടിവരും. ആ തരത്തിലാണ് ഇത് ഡോക്യുമെന്റ് ചെയ്യപ്പെടുന്നത്.
ഹിറ്റ്ലറുടെ കാലഘട്ടത്തിൽ ജൂതന്മാർക്കെതിരെ നടന്നിട്ടുള്ള വംശീയ ആക്രമണങ്ങൾ പീഡനങ്ങളെല്ലാം ശരിക്ക് ഡോക്യുമെന്റ് ചെയ്യപ്പെടുകയും പിന്നീട് അത് സിനിമകളായി വരികയൊക്കെ ഉണ്ടായി. സ്പീൽബർ​​ഗ് ഒക്കെ അത്തരം സിനിമകൾ എടുത്ത ആളാണ്.

അഡ്വ. ഹാഷിര്‍ കെ മുഹമ്മദ്

ഇന്ത്യയിലിപ്പോൾ നിലനിൽക്കുന്ന സിനിമാ സംസ്കാരം വളരെ ലിബറലായ, അരാഷ്ട്രീയമായ, നിലനിൽക്കുന്ന പ്രശ്നങ്ങളെ തൊടാത്ത തരത്തിലുള്ളതാണ്. ഇതിനെക്കൂടി കൗണ്ടർ ചെയ്യുക എന്നതാണ് ഈ ഡോക്യുമെന്റേഷന്റെ ഉദ്ദേശ്യം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ചർച്ചയിലേക്ക് ഒരു നീതികേടിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം കൂടിയാണ്. അത്തരത്തിലുള്ള ഒരു മുന്നേറ്റത്തിന്റെ ഭാ​ഗം കൂടിയായിട്ടാണ് എന്നെപ്പോലുള്ള ഡോക്യുമെന്ററി സംവിധായകർ ചെറിയ ചെറിയ സ്റ്റെപ്പുകൾ വെച്ചുതുടങ്ങുന്നത്. ആളുകൾ ഇതിനെപ്പറ്റിയുള്ള ഡോക്യുമെന്റുകൾ ചോദിച്ചു വരികയാണ്.

ഘർവാപസി കേന്ദ്രങ്ങൾ ഹാദിയ കേസ് പോലെ അല്ലല്ലോ, പീഡനമനുഭവിച്ച ഒരുപാട് പെൺകുട്ടികൾ പേടിച്ച് ഭയപ്പാടോടുകൂടി കഴിയുന്ന, അത് പുറത്തുപറയാൻ പറ്റാത്ത എത്രയോ പെൺകുട്ടികളും മുസ്ലിം, കൃസ്ത്യൻ സ​ഹോദരന്മാരും ഉണ്ട്. അതിനെതിരെ കൂടിയാണ്.” ഹാഷിർ പറയുന്നു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ആണ് ഡോക്യുമെന്‍ററി സിരീസ് പുറത്തിറക്കുന്നത്.


Read More Related Articles