ശബരിമല വിധിയ്ക്ക് സ്റ്റേ ഇല്ല; പുന:പരിശോധനാ ഹര്‍ജികൾ പരിഗണിക്കുന്ന കാര്യം ജനുവരി 22 ന് തീരുമാനിക്കും

By on

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 28 സെപ്റ്റംബറിലെ വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കുന്നതായി പറഞ്ഞുകൊണ്ടാണ് കോടതി പുന:പരിശോധന ഹർജി പരിശോധിക്കണമോ ഇല്ലയോ എന്ന് വിധിക്കാന്‍ തീയതി പ്രഖ്യാപിച്ചത്. മ‌ണ്ഡലകാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ പോവുന്നതിന് തടസമില്ലെന്നാണ് ഇതിന്റെ അർത്ഥം.

സുപ്രീം കോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ പിരമണിക്കണമോ ഇല്ലയോ എന്ന് പറയാന്‍ തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനമായി. ജനുവരി 22ന് ആണ് തുറന്ന കോടതിയിൽ വാദം കേൾക്കുക. വിധിയെ ചോദ്യം ചെയ്ത സമർപ്പിച്ച 49 പുനഃ പരിശോധന ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

പുനഃ പരിശോധന ഹർജി പരിഗണിച്ച ശേഷം മാത്രമേ റിട്ട ഹർജികൾ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.


Read More Related Articles