ഇന്ത്യ ആക്രമിച്ചെന്ന് പറയപ്പെടുന്ന സ്ഥലത്തേയ്ക്ക് ഏവർക്കും വരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടി

By on

അതിർത്തി കടന്ന് പാകിസ്താനിലെ ബലാകോട്ടിൽ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇന്ത്യ പറയുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ ആഭ്യന്തര- അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ‌ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ്. ഇന്ത്യയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ നേട്ടം കൊയ്യാനാണ് രാജ്യങ്ങൾ തമ്മിലുള്ള സമാധാനം അപകടത്തിൽ ആക്കുന്നതെന്നും പാക്കിസ്ഥാൻ തെഹ്‌രീകെ -ഇൻസാഫ് റ്റ്വീറ്റ് ചെയ്തു.

അതിർത്തി കടന്നുള്ള ആക്രമണത്തെ പിറ്റിഐ അപലപിച്ചു. അനാവശ്യമായ കടന്നാക്രമണമെന്നാണ് തെഹ്‌രീകെ ഇൻസാഫ് മിന്നാലാക്രമണത്തെക്കുറിച്ച് മറ്റൊരു റ്റ്വീറ്റിൽ പ്രതികരിച്ചത്. ഭീകരരുടെ കേന്ദ്രങ്ങളിൽ മാത്രമേ തങ്ങൾ ആക്രമണം നടത്തിയിട്ടുള്ളു എന്നും സാധാരണക്കാർക്ക് നഷ്ട്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവ സ്ഥലത്തേക്ക് അന്തർദേശീയ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് പിറ്റിഐ റ്റ്വിറ്ററിൽ പ്രതികരിച്ചത്.


Read More Related Articles