കശ്മീരിന്‍റെ യഥാർത്ഥ പ്രശ്നം മനസ്സിലാക്കാൻ ഇന്ത്യൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല; ബസന്ത് കുമാർ രഥ് ഐപിഎസ്

By on

ഇന്ത്യൻ മാധ്യമങ്ങൾക്ക് കശ്മീരിന്‍റെ പ്രധാന പ്രശ്നത്തെ മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഐപിഎസ് ഓഫീസർ ബസന്ത് കുമാർ രഥ്. ജമ്മു കശ്മീരിൽ കല്ലെറിയുന്നവർ സ്വന്തം ജനതയാണെന്നും അവരെ തള്ളിപ്പറയാൻ കഴിയില്ലെന്നും ഇന്ത്യ റ്റുഡേയുടെ മെെൻഡ് റോക്സ് യൂത്ത് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ ബസന്ത് കുമാർ രഥ് പറഞ്ഞു.

“കശ്മീരികൾ എന്റെ ജനതയാണ്. അവരെ ഭീകരരായി ചിത്രീകരിക്കരുത്. ജനങ്ങൾ ജനങ്ങളാണ്. അവർക്ക് വേദനകളും വികാരങ്ങളും ഉണ്ട്. അവരെ നന്നായി പരി​ഗണിക്കണം. രാഷ്ട്രീയം ജനങ്ങളെക്കുറിച്ചാണ്, ഭരണവും ജനങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ ഭരണകൂടത്തെ ആരെങ്കിലും അം​ഗീകരിക്കുന്നില്ലെങ്കിൽ അതിനർത്ഥം അം​ഗീകരിക്കാത്തവരെ ഭീകരരായി ചിത്രീകരിക്കാം എന്നല്ല. കശ്മീരിന് ഒരു ചരിത്രമുണ്ട്. കശ്മീരികളുടെ വികാരങ്ങളെയും കശ്മീരി ജനതയെയും ബഹുമാനിക്കണം. അവിടെ രാഷ്ട്രീയ നേതാക്കളുടെ പ്രസം​ഗങ്ങളും അടിത്തട്ടിൽ ഉദ്യോ​ഗസ്ഥർ ചെയ്യുന്ന ജോലിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. “ബസന്ത് കുമാർ രഥ് പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥിയായിരുന്ന ബസന്ത് കുമാർ രഥ് ഒഡീഷ സ്വദേശിയാണ്. 46 വയസ്സുകാരനായ ഈ ഐപിഎസ് ഓഫീസർക്ക് ഇതിനകം തന്നെ പല  പ്രസ്താവനകളുടെയും പേരിൽ ശിക്ഷാ നടപടി നേരിടേണ്ടിവന്നിട്ടുണ്ട്.


Read More Related Articles