സ്ത്രീ പ്രവേശനം ഉണ്ടായാൽ നടയടയ്ക്കുമെന്ന തീരുമാനം തന്ത്രി എടുത്തത് തന്നോട് ആലോചിച്ച ശേഷം: ശ്രീധരൻ പിള്ള

By on

ശബരിമലയില്‍ സ്ത്രീ പ്രവേശനം ഉണ്ടായാൽ ആചാരലംഘനമായി നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുമ്പോൾ സംസാരിച്ച ശബ്ദ സന്ദേശം ആണ് ഇപ്പോൾ പുറത്ത് വന്നത്.

നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും താൻ പറഞ്ഞതായും ശ്രീധരൻപിള്ള വെളിപ്പെടുത്തി. താൻ ധൈര്യം കൊടുത്തതിന് ശേഷമാണ് തന്ത്രി നട അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തത് എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു തന്ത്രിയുടെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും താൻ മറുപടി നൽകിയതായി ശ്രീധരൻ പിള്ള പറഞ്ഞു.
ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ശബരിമലയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.


Read More Related Articles