കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി അന്തരിച്ചു

By on

മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണി ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. എൺപത്തി ആറു വയസായിരുന്നു. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പാലയിലെ സിറ്റിംഗ് എംഎൽഎ ആണ് കെ എം മാണി. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു ഞായറാഴ്ചയാണ് പ്രത്യേക സജീകരണങ്ങളുള്ള ആംബുലസിൽ അദ്ദേഹത്തെ ലേക്‌ഷോർ ഹോസ്പിറ്റലിലേക് മാറ്റിയത് . വൃക്കകൾ പ്രവർത്തനരഹിതമായതിനു ശേഷം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിയത്.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ (13) അവതരിപ്പിച്ചത് കെ എം മാണി ആണ്. ധനകാര്യം, ആഭ്യന്തരം തുടങ്ങി നാലോളം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ കാലം മന്ത്രിയായിട്ടുള്ള നേതാവുമാണ്.
1964 മുതൽ പാലയെ പ്രതിനിധീകരിച്ചു വരുന്നു.


Read More Related Articles