കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് അസമിൽ മുസ്ലിമിന് നടുറോഡിൽ അതിക്രൂര മർദ്ദനം;ബലമായി പന്നിയിറച്ചി തീറ്റിക്കാനും ശ്രമം

By on

അസമിൽ കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് ഒരൂ കൂട്ടമാളുകൾ ഒരു മനുഷ്യനെ അതിക്രൂരമായി നടുറോഡിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഷൗക്കത്ത് അലി എന്നയാളെയാണ് പരസ്യമായി അതിഹീനമായി മർദ്ദിച്ചത്. നിങ്ങൾ ബം​ഗ്ലാദേശിയാണോയെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നും ചോദിച്ചുകൊണ്ടാണ് മർദ്ദനം. ഞെട്ടിക്കുന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു പൊതിയിൽ നിന്നും ഷൗക്കത്തിനെക്കൊണ്ട് ബലമായി പന്നിയിറച്ചി തീറ്റിക്കാൻ ശ്രമിക്കുകയും ചെയ്തു.

അസമിലെ ബിശ്വന്ത് ചരിയാലിയിലെ മാർക്കറ്റിന് സമീപമാണ് സംഭവം. കഴിഞ്ഞ 35 വർഷമായി ഈ സ്ഥലത്ത് കച്ചവടം ചെയ്യുന്ന ആളാണ് ഷൗക്കത്ത് അലി. പരിക്കേറ്റ അലി ആശുപത്രിയിൽ ചികിത്സയിലാണ്.


Read More Related Articles