ശബരിമലയിൽ ദലിത് യുവതി പ്രവേശിച്ചതിന് ശുദ്ധികലശം; എസ് സി കമ്മീഷന് മുന്നിൽ ഹാജരാവാതിരുന്ന തന്ത്രിയ്ക്ക് ഷോകോസ് നോട്ടീസ്

By on

ശബരിമലയിൽ ബിന്ദു, കനകദുർ​ഗ എന്നീ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന പട്ടികജാതി കമ്മീഷന് മുന്നിൽ ഹാജരാവാതിരുന്ന ശബരിമല തന്ത്രിയ്ക്ക് കമ്മീഷൻ തന്ത്രിയ്ക്കും ദേവസ്വം കമ്മീഷണർക്കും നോട്ടീസ് അയച്ചിരുന്നു. ജനുവരി 17 ന് ഹിയറിം​ഗിന് ഹാജരാവാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്. ഹാജരാവാതിരിക്കുന്നതിന് അറിയിപ്പ് നൽകാനും തയ്യാറായിട്ടില്ലാത്ത സ്ഥിതിയ്ക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് കമ്മീഷൻ അം​ഗം എസ് അജയകുമാർ കീബോഡ് ജേണലിനോട് പറഞ്ഞു. എസ് സി/എസ റ്റി നിയമം 2016 ലെ ഭേദ​ഗതിയിൽ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനംകൂടി ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ തന്ത്രിയുടെ നടപടി ​ഗുരതരമാണെന്നും അജയകുമാർ പറഞ്ഞു. ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ തന്ത്രിയ്ക്കെതിരെ കേസ് എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Bindu and Kanakadurga, women who entered sabarimala temple after SC verdict

നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് അജയകുമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

Ajayakumar s

”ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി – വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് . ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി – പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും”.


Read More Related Articles