ഫാമിലി പ്ലാസ്റ്റിക്കിൽ തീ പിടുത്തത്തിൽ 500 കോടി രൂപയുടെ നഷ്ടം; അന്വേഷണം ആരംഭിച്ചതായി പൊലീസ്

By on

ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിൽ ഉണ്ടായ തീ പൂർണ്ണമായും അണച്ചു. നാൾ നിലയുള്ള ഫാക്ടറി കെട്ടിടവും അസംസ്കൃത വസ്തുക്കളും പൂർണ്ണമായും കത്തി നശിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 500 കോടി രൂപയിൽ അധികം നാശനഷ്ടം കണക്കാക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാക്ടറിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പ്ലാസ്റ്റിക് കത്തിയതില്‍ നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവു കുറയ്ക്കും.

തീപിടുത്തത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നതിനാൽ ഏത് നിമിഷവും നിലം പൊത്താം എന്നുള്ളതിനാൽ പൊലീസും ഫയർഫോഴ്സും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നു ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ സ്കൂ​ളു​ക​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു മ​ണ്‍​വി​ള, കു​ള​ത്തൂ​ർ വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണു വ്യാ​ഴാ​ഴ്ച അ​വ​ധി.


Read More Related Articles