അർജന്റീനക്കാർക്ക് മോദി ‘അപ്പു’; ടെലിവിഷനിൽ തത്സമയ പരിഹാസം, രാജ്യത്ത് അവഹേളനത്തോടെ സ്വീകരണം-വിഡിയോ

By on

ബ്യണസ് അയഴ്സ് : ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അർജന്റൈൻ ടെലിവിഷൻ. മോദി അർജന്റീന സന്ദർശിച്ച ദിവസം ക്രോണിക്ക റ്റിവി വാർത്ത തത്സമയം സംപ്രേക്ഷണം ചെയ്തത് പരിഹസിച്ചുകൊണ്ടാണ്. അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി എത്തിയത്.

അപ്പു എത്തി എന്നാണ് മോദിയുടെ വിമാനം എത്തുന്ന ദൃശ്യം കാണിച്ചുകൊണ്ട് ക്രോണിക്ക റ്റിവി സ്ക്രീനിൽ എഴുതി കാണിച്ചത്. ലോക പ്രസിദ്ധ കാർട്ടൂൺ ഷോയായ സിംപസണിലെ അപ്പു എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ക്രോണിക്ക റ്റിവി വിമാനത്തിന്റെ ദൃശ്യത്തിന് ഒപ്പം നൽകിയതും. ഇന്ത്യക്കാരെപ്പോലെ ഇം​ഗ്ലീഷ് ഉച്ചരിക്കുന്ന സിംപ്സൺസ് കഥാപാത്രമാണ് അപ്പു. സ്ലംഡോ​ഗ് മില്യണയർ എന്ന ചിത്രത്തിലെ റിം​ഗ റിം​ഗ റിം​ഗ എന്ന ​ഗാനവും ദൃശ്യത്തിന് ഒപ്പം കാണിച്ചു. ​ഗാനത്തിന്റെ തുടക്കമായ ചിക് ചികി ചിക്കി എന്ന വായ്ത്താരി സ്ക്രീനിൽ എഴുതി കാട്ടുകയും ചെയ്തു. ഇത് സ്വപ്നമല്ല, ഇന്ത്യക്കാരൻ ഇതാ എത്തുന്നു എന്നും സ്പാനിഷ് റ്റെലിവിഷൻ ആദ്യം എഴുതിക്കാണിക്കുന്നു. വിഡിയോ കാണാം.


Read More Related Articles