മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് അനുമതി

By on

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യത പഠനത്തിന് കേന്ദ്ര പരിസ്​ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നൽകി. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ 123 വർഷം പഴക്കമുള്ള അണകെട്ട് നിലനിർത്തുന്നത് അപകടമാണെന്നും പുതിയ അണക്കെട്ടിനുള്ള സാദ്ധ്യതകൾ പരിശോധിക്കണം എന്നുമുള്ള കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എന്നാൽ പഠനാനുമതി നൽകിയത് പരിസ്ഥിതിയനുമതി ആയി വ്യാഖ്യാനിക്കരുതെന്നും മന്ത്രാലയം കേരളത്തോട് നിർദ്ദേശിച്ചു.

മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് വേണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക പഠനം മാത്രമാണിത്. പഠനത്തിന് ഒരു വര്‍ഷം വേണ്ടിവരും. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവിലാണു പഠനം നടത്തുന്നത്. റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചാലും പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിന് നിയമപരമായും രാഷ്ട്രീയപരമായും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

വനമേഖലയായതിനാല്‍ അണക്കെട്ട് നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പഠനത്തിനു പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണം. മന്ത്രാലയം അംഗീകരിച്ച ഏജന്‍സികള്‍ക്കു മാത്രമേ പഠനം നടത്താന്‍ കഴിയൂ. വിദഗ്ധരായ ശാസ്ത്രജ്ഞര്‍ ഈ പഠന സംഘത്തിലുണ്ടാകണം. കേന്ദ്രം അനുമതി നല്‍കിയതോടെ, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് പരിസ്ഥിതി പഠനം നടത്താന്‍ ഹൈദരാബാദിലെ പ്രഗതി ലാബിനെ ചുമതലപ്പെടുത്തിയത്. ഇതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുകയും രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെ തീരുമാനം നീണ്ടു.

അതേസമയം  സുപ്രീം കോടതി വിധിയുടെ ലംഘനമാണ് കേന്ദ്രസർക്കാർ നയമെന്നും . 2014 മെയ്​ ഏഴിലെ സുപ്രീം കോടതി വിധി ലംഘിച്ചതിന്​ മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യത്തിന്​ കേസ്​ നൽകുമെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു.


Read More Related Articles