ശബരിമല വിധിയുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യ നടപടിയ്ക്ക് സുപ്രീം കോടതിയിൽ ഹർജി

By on

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെ പരസ്യമായി ധിക്കരിക്കാൻ ആഹ്വാനം ചെയ്യുകയും പ്രസംഗിക്കുകയും സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.മുരളീധരന്‍, ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് , പി.രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെ എന്നിവര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്, സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ മലയാളി സ്ത്രീകൾ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി.

കോടതി അലക്ഷ്യ ഹർജികൾ ഫയൽ ചെയ്യുന്നതിന് 1975ലെ കോടതിയലക്ഷ്യച്ചട്ടം 3സി പ്രകാരം അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്. ഇത് പ്രകാരമാണ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയിരിക്കുന്നത്. ഡോ.ഗീനാകുമാരി, അഭിഭാഷകയായ എ.വി.വര്‍ഷ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചത്.


Read More Related Articles