ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ

By on

നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അയൽക്കാരാണ് വീടിന്റെ ചായ്പ്പിൽ ഹരികുമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടത് പോലീസിനെ അറിയിച്ചത്. സനൽകുമാർ വധക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രതി ഹരികുമാറിനെതിരായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന ഹരികുമാറിനെ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. എല്ലാം ദൈവത്തിന്റെ വിധിയാണെന്നും അത് നടപ്പിലായെന്നും സനല്കുമാറിന്റെ ഭാര്യ പ്രതികരിച്ചു.

വാഹനം പാർക്ക് ചെയ്ത തർക്കത്തിനിടയിൽ ഡിവൈഎസ്പി ഹരികുമാർ സനല്‍കുമാറിനെ പിടിച്ച് റോഡിലേയ്ക്ക് തള്ളുകയായിരുന്നു. തുടർന്ന് റോഡിലൂടെ വന്ന കാർ സനലിനെ  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


Read More Related Articles