നിലയ്ക്കലിൽ നിഷ്ക്രിയരായ പൊലീസ് പുതുവൈപ്പിലെ ജനകീയ സമരത്തിൽ പെരുമാറിയതെങ്ങനെ

By on

പൊതുനിരത്തിൽ പൊതുവാഹനങ്ങൾ തടഞ്ഞ് സ്ത്രീകളെ ഇറക്കിവിടുകയും സ്വകാര്യ വാഹനങ്ങൾ പരിശോധിക്കുകയും അടക്കം എല്ലാ നിലയ്ക്കും നിയമം കൈയ്യിലെടുത്ത് നിലയ്ക്കലിൽ നടക്കുന്ന അതിക്രമം കണ്ടു നിൽക്കുകയും ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോ​ഗിക്കുന്നതിൽ നിന്ന് അക്രമികൾക്കൊപ്പം നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്ത പൊലീസ് മറ്റ് സമരങ്ങളോട് സ്വീകരിക്കുന്ന മാർ​ഗങ്ങൾ ഓർക്കാനുള്ള സമയമാണിത്. കഴിഞ്ഞ വർഷമാണ് പുതുവൈപ്പിൽ ജനവാസ കേന്ദ്രത്തിൽ ഇന്ധന പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയത്. ഐഒസി പ്ലാന്‍റ് സ്ഥാപിക്കുമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് എടുത്തു. അടിസ്ഥാനപരമായി ജീവൽസുരക്ഷ എന്ന പ്രശ്നമുയർത്തി സമരം ചെയ്ത ജനങ്ങളെ പൊലീസ് നേരിട്ടത് കേരളം കണ്ടു. കൊച്ചു കുഞ്ഞുങ്ങളെ വരെ യതീഷ് ചന്ദ്രയെന്ന ഉദ്യോ​ഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസ് തല്ലിച്ചതച്ചു. തൊഴിലാളികളായ പ്രക്ഷോഭകരുടെ തലതല്ലിപ്പൊട്ടിച്ചു. ചോരയൊഴുക്കി ജനങ്ങൾ തെരുവിൽ കിടന്ന് അലമുറയിട്ടു. പൊലീസിന്റെ നടപടി ന്യായമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിലലയ്ക്കലിൽ പൊലീസ് കൈവിലങ്ങിൽ കുരുങ്ങയിതുപോലെ നിൽക്കുന്നതു കാണുമ്പോൾ വൈപ്പിനിലെ ചിത്രങ്ങൾ ഒന്നു കൂടി കാണണം. പൊലീസിന്‍റെ ആത്മവീര്യം എന്താണെന്ന് മനസിലാക്കാൻ. പുതുവൈപ്പ് സമരത്തിലെ പൊലീസ് നടപടിയുടെ ചിത്രങ്ങൾ

 


Read More Related Articles