രാഷ്ട്രീയ കവിത പോസ്റ്റ് ചെയ്ത വിദ്യാർത്ഥിയ്ക്കെതിരെ മാവോയിസ്റ്റ് ആരോപണം ഉയര്‍ത്തി പൊലീസുദ്യോ​ഗസ്ഥന്‍റെ കമന്‍റ്

By on

വെനസ്വേലൻ കവി മി​ഗ്വൽ ജയിംസിന്‍റെ പൊലീസിനെതിരെ എന്ന രാഷ്ട്രീയ കവിത പോസ്റ്റ് ചെയ്ത എസ് എഫ് ഐ നേതാവിന്‍റെ പോസ്റ്റിന് ചുവട്ടിൽ പൊലീസുദ്യോ​ഗസ്ഥൻ മാവോയിസ്റ്റ് ആരോപണം ഉന്നയിച്ച് കമന്‍റിട്ടു. പൊലീസ് യൂണിഫോമിൽ പ്രൊഫൈൽ ചിത്രമുള്ള ലൈലേഷ് കൃഷ്ണൻ (LILESH KRISHNAN) എന്നയാളാണ് മുഹമ്മദ് ഹനീനെതിരെ മാവോയിസ്റ്റ് ആരോപണം മുഴക്കുന്നത്. ”പോസ്റ്റ് മുതലാളിയുടെ പശ്ചാത്തലം അന്വേഷിക്കണം,, ഒരു മാവോയിസ്റ്റ് മണം,,, പോലീസ് വിരുദ്ധത എന്നാൽ സാമൂഹിക വിരുദ്ധതയാണ്,, നടപടി അനിവാര്യം,, പോലീസിനെതിരെ ആയുധമെടുക്കാനുള്ള ആഹ്വാനം ഒളിഞ്ഞു കിടക്കുന്നു,,, ദുരൂഹത മണക്കുന്നു” എന്നാണ് ലൈലേഷ് കൃഷ്ണന്‍റെ കമന്റ്. പോസ്റ്റിനെ പിന്തുണച്ച് കമന്‍റിട്ടവര്‍ക്കും ലൈലേഷ് കൃഷ്ണന്‍റെ മെസഞ്ചറില്‍ നിന്നും ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. സിപിഐഎമ്മിന്‍റെ പൊലീസിനെതിരെ വിമർശനം ഉന്നയിക്കരുതെന്നാണ് മെസഞ്ചറിലൂടെ ലൈലേഷ് ആവശ്യപ്പെടുന്നത്.

പൊലീസിനെ വിമർശിക്കുന്ന വെനസ്വേലൻ കവിത പോസ്റ്റ് ചെയ്ത എസ്എഫ്ഐ നേതാവിന് പൊലീസിന്‍റെ സൈബറാക്രമണവും ഭീഷണിയും


Read More Related Articles